ഞാന്‍ വായിച്ച പുസ്തകങ്ങള്‍
വിഡ്ഢിയും പിശാചുക്കളും
ടോള്‍സ്റോയിയുടെ വളരെയേറെ ഗുണപാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതും,പ്രശസ്തവുമായ ഒരു നോവലാണിത്.വായനക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്ത്തിക്കൊന്ടുള്ള കഥാകൃത്തിന്റെ രചനാ പാടവം തന്നെയാണെന്ന് തോന്നുന്നു ഈ നോവലിനെ ഇത്രയേറെ പ്രശസ്തമാക്കിയത്.
കഥയുടെ ചുരുക്കം ഇങ്ങനെ,
അധ്വാനിയായ ഒരു കര്‍ഷകന് നാല് മക്കളുന്ട്ട്.ഇവാന്‍,സൈമണ്‍,താറസ് പിന്നെ ഒരു ബധിരയും ഊമയുമായ ഒരു പെണ്‍കുട്ടിയും.പടയാളിയായ സൈമാനും,തടിയനായ താറസ്സും ഒരുപാട്ട് സ്വത്ത് സമ്പാദിച്ചു.എന്നാല്‍ ഇവാന് അധ്വാനിക്കുന്നതിലായിരുന്നു താല്പര്യം.ഒരിക്കല്‍ ഒരു പിശാച് ഇവരെ മൂവരെയും നശിപ്പിക്കാന്‍ മൂന്നു ഭൂതങ്ങളെ അയച്ചു.ഇവാന്റെയൊഴിച്ച്ച് ബാക്കിയുള്ളവരുടെയെല്ലാം അവസ്ഥ കഷ്ട്ടത്തിലാക്കിയെങ്കിലും,അധ്വാനിയായ ഇവാന്റെ മുന്നില്‍ ഭൂതങ്ങള്‍ അടിയറവു പറയുകയും,വരങ്ങള്‍ ഓരോന്നായി നല്‍കുകയും ചെയ്തു.ഈ ഭാഗത്താണ് കഥയുടെ വഴിത്തിരിവ്.ഏത് അസുഘവും മാറുന്ന വേര്,കാട്ടിലെ ഒരു തരാം ഇല കൈകൊണ്ടുരച്ച്ചാല്‍ ലഭിക്കുന്ന സ്വര്‍ണ്ണ നാണയം,വൈക്കോല്‍ കൊണ്ട്ട് പട്ടാളക്കാരെ ഉണ്ടാക്കാന്‍ കഴിയുന്ന സിദ്ധി എന്നിവയായിരുന്നു അവ.അങ്ങനെ സൈമണ് ധാരാളം പട്ടാളക്കാരെ നല്‍കിയും,താറസിന് സ്വര്‍ണ്ണ നാണയം നല്‍കിയും ഇവാന്‍ അവരെ വീണ്ടും സമ്പന്നരും,രാജാക്കന്മ്മാരുമായി തീര്‍ത്തു.സ്വന്തം രാജ്യത്തെ രോഗിണിയായ രാജകുമാരിയുടെ രോഗം ഭേദമാക്കി ഇവാനും സ്വന്തം രാജ്യത്തെ രാജാവായിത്തീര്‍ന്നു.ഇത് കണ്ട പിശാച് നേരിട്ടിറങ്ങി.സൈമണെ ഇന്ത്യന്‍ രാജാവുമായി യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച് തോല്പ്പിച്ചു.താരസ്സിന്റെ രാജ്യത്ത് മുഴുവന്‍ ഉല്‍പ്പന്നങ്ങളും കൂടുതല്‍ വിലക്ക് വാങ്ങി അയാളെ പട്ടിണിക്കിട്ട് പിശാച് തോല്പ്പിച്ചു.എന്നാല്‍,ഇവാന്റെ രാജ്യത്ത് നിറയെ അധ്വാനികള്‍ ആയിരുന്നു.സ്വര്‍ണ്ണമോ,യുദ്ധോപകരനങ്ങലോ അവര്‍ക്ക് ആവശ്യമില്ലായിരുന്നു.ദൈവത്തിന്റെ നാമത്തില്‍ ഭക്ഷണം ആവശ്യപ്പെട്ടാല്‍ പിശാചിന് ഭക്ഷണം കൊടുക്കാമെന്നു ജനങ്ങള്‍ തീരുമാനിച്ചു.പക്ഷെ പിശാച് അതിനു തയ്യാറായില്ല.പകരം പിന്നീട് പിശാച് ആട് മേയ്ക്കാന്‍ തുടങ്ങി.
"ധന മോഹികള്‍ക്കല്ല,മറിച്ച് അധ്വാനികള്‍ക്കാനു വിജയം"എന്ന ആശയമാണ് ഈ ചെറിയ,വലിയ കഥ മുന്നോട്ടു വയ്ക്കുന്നത്............