എന്റെ സ്കൌട്ട് ഹൈക്ക് അനുഭവം
എന്റെ ആദ്യത്തെ ഹൈക്ക് ആയിരുന്നു ഇത്.അതിനാല്‍ തന്നെ വളരെ ഉത്സാഹത്തോടും അതോടൊപ്പം ആകാംക്ഷയോടും കൂടിയാണ് ഞാന്‍ ഹൈക്കിനു പോയത്.രണ്ടു വരിയായി ഞങ്ങള്‍ സ്കൌട്ട് &ഗൈട്സ് കാട്ടിലേക്ക് നടന്നു.വഴിയിലെ വുഡ് ക്രാഫ്റ്റ് ചിഹ്നങ്ങള്‍ ഞങ്ങള്‍ക്ക് വഴി കാട്ടിയും നിര്‍ദ്ദേശകനും ആയി.വഴിയിലെ ഇല പാകിക്കിടന്ന വഴി കാല്‍ വഴുക്കാന്‍ സാധ്യത കൂട്ടിയെങ്കിലും അതൊന്നും ഞങ്ങളെ ബാധിച്ച്ചതെയില്ല.കാട്ടില്‍ അവിടിവിടായി കിടക്കുന്ന പ്ലാസ്റിക് കവറുകളും മാറും കണ്ടപ്പോഴാണ് ദുഷ്ട്ട മനുഷ്യരുടെ കാടിനെ ഉപദ്രവിക്കുന്ന രീതിയിലുള്ള പ്രവൃത്തികള്‍ ഞങ്ങള്‍ക്ക് ബോധ്യമായത്.കാടിനെ സംരക്ഷിക്കും എന്നാ ഉറച്ച ബോധ്യത്തോടെ ഞാന്‍ പ്രയാണം തുടര്‍ന്നു.കാറിന്റെ കുളിര്‍മ്മ എടുത്തു പറയേണ്ട ഒന്നാണ്.ഏത് എ.സിക്ക് നല്‍കാനാവും,ഇങ്ങനെയൊരു കുളിര്‍മ്മ?മരത്തിന്റെ തൂങ്ങിക്കിടക്കുന്ന വള്ളികളില്‍ ആടിക്കളിച്ച്ചപ്പോള്‍ സ്വര്‍ഗ്ഗം കിട്ടിയ സന്തോഷമായിരുന്നു എനിക്ക്.എനിക്കവിടെ നിന്നും തിരിച്ചു വരാനേ തോന്നിയില്ല.എങ്കിലും വന്നല്ലേ കഴിയൂ.
No comments:
Post a Comment